Friday, September 25, 2009
കഴുത
പുസ്തക ഭാരം ചുമക്കുന്ന കഴുത.
ചിന്താ ഭാരം ചുമക്കുന്ന കഴുത.
ജീവിത ഭാരം ചുമക്കുന്ന കഴുത
എല്ലാം കാണുന്ന കഴുത, കേള്ക്കുന്ന കഴുത
അറിയുന്ന കഴുത; ഒന്നും വിശേഷിച്ചു ചെയ്യാത്ത കഴുത.
ഞാനൊരു മനുഷ്യ കഴുത!
Friday, July 10, 2009
മഴയുടെ സംഗീതം
ആര്‍ത്തലച്ചു പെയ്യുമ്പോഴും,
ഒന്നു ചാറി പറ്റിക്കുമ്പോഴും,
പിന്നെ തണുപ്പിന്റെ അകമ്പടിയോടെ
വന്നു ദേഹത്ത് വീണു നനക്കുമ്പോഴും
മഴ പാടിക്കൊന്ടെയിരിക്കുന്നു.
പെയ്തു തോരുമ്പോഴും നീര്‍ച്ചാലുകളായി
മരം പെയ്തായി കുട തുമ്പിലെ തുള്ളിയായി
മുറ്റത്തെ കണ്ണാടി വെള്ളമായി മഴ
അതിന്റെ സംഗീതം കേള്‍പ്പിച്ചു കൊണ്ടേയിരിക്കും.
പ്രണയം
വര്‍ണ്ണ കോലാഹലങ്ങള്‍ക്കിടയില്‍ തന്നെ
ആരും ശരിയായി മനസ്സിലാക്കാതത്തില്‍
പ്രതിഷേധിച്ച് പ്രണയം ദൂരേക്ക് മറഞ്ഞു പോയി.
ഇപ്പോള്‍ ചിലര്‍ അസ്വസ്ഥരായും,
ചിലര്‍ ശൂന്യാരായും ചിലര്‍ ശാന്തരായും ആണിരിക്കുന്നത്.
Monday, July 6, 2009
ശ്വാസം മുട്ടല്‍
നിങ്ങള്‍ എന്റെ ദേഹത്ത് പലയിടത്തായി നിക്ഷേപിച്ച
ചപ്പു ചവറുകള്‍ കാരണം.
പ്ലാസ്റ്റിക്. അതെന്നെ ശ്വസിക്കാന്‍ അനുവദിക്കുന്നില്ല.
ഇനി എത്ര നാള്‍?
അഞ്ഞൂര്ആണ്ടു കഴിയണം.
അപ്പോഴേക്കും ഞാന്‍ മരിച്ചിരിക്കും.
പിന്നെ എനിക്ക് ശ്വാസമേ വേണ്ടാതെ വരും.
എന്റെ ജീവന്‍ പിടയുന്നത് ആരും കാണുന്നില്ലേ?
Friday, June 12, 2009
വേദന
വേദന അറിയാന്‍ അയാള്‍ക്ക്
ഞരമ്പുകള്‍ ഇല്ലായിരുന്നു.
ഒരിക്കല്‍ അയാള്‍ സ്നേഹിച്ചു;
വേദന അറിയാന്‍ ഞരമ്പുകള്‍
"ഇല്ലാത്ത ആളെ ഞാന്‍ സ്നേഹിക്കുക ഇല്ല!"
പെണ്കുട്ടി പറഞ്ഞു.
അന്നയാള്‍ക്ക് വേദനിച്ചു!
Thursday, June 11, 2009
എഴുത്തിന്റെ വഴി
മിനുസമുള്ള കടലാസും!
വടിവോപ്പിച്ചല്ലെന്കിലും എഴുതാന്‍.
വെറുതെ എഴുതാനല്ല;
ഹൃദയം പകര്‍ത്താന്‍.
പകര്‍ത്താന്‍ ഒന്നുമില്ലെന്കില്‍
എഴുതാന്‍ ഇരിക്കേണ്ട ; മിനക്കേടാകും.
ഹൃദയം പകര്‍ത്തി കഴിഞ്ഞപ്പോ
മനസ്സില്‍ ഒരു സംശയം;
"നാളെ തെറ്റില്ലാതെ ഇതെങ്ങനെ
നിലാവെളിച്ചത്തില്‍ ഇടും?"
ഞാന്‍
എനിക്ക് വട്ടാകും.
കുറെ നേരം കണ്ണാടിയില്‍ നോക്കിയിരുന്നാല്‍
എനിക്ക് പേടിയാകും.
തന്നെ ഇരുന്ന്‍ എന്നെക്കുറിച്ച് ഓര്‍ത്താല്‍
ഞാന്‍ നടുങ്ങും!
ഞാന്‍ ആരാണു? എന്താണു?
എന്തിനു വന്നു? എവിടെ നിന്നു വന്നു?
ശരീരമാണോ? മനസ്സാണോ? ബുദ്ധിയാണോ?
അതോ വെറും മായയാണോ?
Monday, June 1, 2009
അപ്പൂപ്പന്‍ താടി
കൂടെ കുറെ ഓര്‍മകളും.
വീടിനടുത്തുള്ള സ്കൂള്‍വളപ്പില്‍ മെത്തപോലെ പരന്ന്,
വീട്ടിലെ ആഞ്ഞിലി ചോട്ടില്‍ പഞ്ഞിക്കെട്ട് പോലെ ഉരുണ്ട്,
ഒക്കെ കിടക്കുമായിരുന്ന അപ്പൂപ്പന്‍ താടികള്‍;
ആരും കാണാതെ കുമ്പിളില്‍ കോരി എടുത്തു
വരാന്‍ എന്ത് രസമായിരുന്നു.
അപ്പൂപ്പന്‍ താടി മീതെ നടന്നു കളിക്കാന്‍,
മുഖത്ത് ഉരുംമാന്‍തലയില്‍ വയ്ക്കാന്‍
കാറ്റത്ത്പറന്നു വരുന്ന അപ്പൂപ്പന്‍ താടി കണ്ടാല്‍
കൈയെത്തി പിടിക്കാന്‍, പിന്നെ പറത്തിവിടാന്‍,
പിറകെ ഓടിപ്പിടിക്കാന്‍, പിന്നെയതിനെ അതിന്റെ പാട്ടിനു വിടാന്‍,
കാറ്റും, ഞാനും, പിന്നെ എന്റെയുള്ളിലെ കുട്ടിയും. :)
Thursday, May 28, 2009
ഇന്‍സ്ട്രുമെന്റ് ബോക്സ്
ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം
ഞാന്‍ എന്റെ ഇന്‍സ്ട്രുമെന്റ് ബോക്സ് തപ്പിയെടുത്തപ്പോള്‍
അതിലൊരു കൊച്ചു ലോകം ഉണ്ടായിരുന്നു എന്ന് ഞാന്‍ അറിഞ്ഞു.
സ്കെയില്‍, പ്രോട്രക്ടര്‍, പിന്നെ സെറ്റ് സ്ക്വയര്‍ഉകളും;
ആദ്യം നീണ്ട സെറ്റ് സ്ക്വയര്‍, പിന്നെ ചെറുത്,
പിന്നെ പ്രോട്രക്ടര്‍ , അതിനും മീതെ സ്കെയില്‍.
ഒരു ചട്ട കൂടിനെ അടിസ്ഥാനം ആക്കി ;
പിന്നെ എക്സിക്യൂട്ടീവ് ലുക്ക് ഉള്ള
കോമ്പസ്സും, ഡിവഇടെര്‍, പെന്‍സില്‍ മുറിയാ കട്ടര്‍, റബ്ബര്‍ എന്നിവയും;
ഒരു ഉപയോഗിക്കാ പേനയും, വെള്ള റീഫില്‍ഉം, ലാന്‍സെറ്റ്‌ഉം,
എഴുപതന്ച്ച് പൈസയും പിന്നെ ആ ഇന്‍സ്‌ട്രുച്റേന്‍ പേപ്പര്‍ഉം;
ബാല്യകാലതെക്കെന്നെ മടക്കി.
ഒരോര്‍മ്മ മിന്നി മറഞ്ഞു;
ഇന്‍സ്ടുമെന്റ്റ് ബോക്സില്‍ കയറി ഇരിക്കാന്‍ തോന്നിയതും;
ഒരിക്കലും സാധിക്കാത്തതിനാല്‍ ആ ഓറഞ്ച് പെട്ടിയിലെ
വരകളും, അളവുകളും അക്ഷരങ്ങളും ആവോളം കണ്ണാല്‍
കൊരിക്കുടിച്ചത് ഓര്‍ത്തുപോയി.
ലളിത ജ്യാമിതികളുടെ ലോകം
സന്കീര്‍ന്നതകളുടെ കാല്‍ക്കുലസ്സിലേക്ക് കുടി ഏറിയപ്പോള്‍
ബാക്കി ആയതു കുറെ സ്വപ്നങ്ങളും,
ദീര്ഖനിശ്വാസവും പിന്നെ ഒരു കോമ്പസ്സും മാത്രം!
Wednesday, May 27, 2009
നിലാവ്
നിലാവ് , കുളിര്‍ നിലാവ് , തങ്ക നിലാവ്
പാല്‍ നിലാവ്, വെള്ളിനിലാവ്,
എത്രയെത്ര പേരുകള്‍!
എത്രയോ കവികള്‍ക്ക് നീ കവിതയായി!
എത്രയോ കമിതാക്കള്‍ക്ക് നീ കുളിരായി!
എത്രയോ ദുഖിതര്‍ക്ക് നീ സാന്ത്വനമായി!
നിന്നില്‍ നനയാന്, സ്വ്യയം മറക്കാന്‍,
എപ്പോഴും കാണാന്‍ ഞാന്‍ കൊതിക്കുന്നു!
നിലാവെളിച്ചം എന്റെ കണ്ണുകളില്‍,
മനസ്സില്‍, ആത്മാവില്‍ നിറയുന്നു...