Tuesday, August 31, 2010

iruttu

പ്രതീക്ഷയ്ക് അപ്പുറം ഇരുട്ടായിരുന്നു
ഭേതിക്കാനാവാത്ത ഇരുട്ട്
അവിടെ നടന്നതൊന്നും ആരും അറിഞ്ഞില്ല!

Friday, July 9, 2010

vishaadachhaya

വിഷാദച്ഹായ കലര്‍ന്ന മനസ്സുമായി
ഏകാകി ഞാനെന്‍ യാത്ര തുടരുന്നു
കാലിടറി മനം ഇടറി കൂരിരിട്ടട്ടെങ്ങും
പരന്നു പന്തലിച്ഹ വഴിയിലൂടെ
പ്രകാശത്തിന്‍ വഴിയമ്പലങ്ങള്‍ ദൂരെ
മിന്നിതെളിയവേ അവിടെയൊന്നും
പ്രവേശനമില്ലാതെ പിന്നെയും ഇരുട്ടത്ത്‌
ഒറ്റയ്ക്ക് നടക്കുന്നു ഞാന്‍ വിദൂരതയിലുള്ള
കാണാത്ത അറിയാത്ത ലക്ഷ്യത്തിലേക്ക്...

Tuesday, July 6, 2010

Satyam

സത്യത്തിനെത്ര വയസ്സായി എന്ന് കവി ചോദിച്ചു.
സത്യമെന്നേ മരിച്ചു പോയിരുന്നു എന്ന് കവി മറന്നിരുന്നു.
********************************************
സത്യാന്വേഷണ പരീക്ഷണങ്ങളെ മറന്നു കാലച്ചക്രത്തിരിച്ചിലില്‍
മനുഷ്യന്‍ കപടത്തെ മുറുകെപ്പിടിച്ചു; തെറ്റുകള്‍ ശരികളായ്.
സത്യസന്ധന്‍ അപഹാസ്യനായ്; പിടയുന്ന നെന്ജിനെ താങ്ങി
നിറുത്താന്‍ നന്നേ പാടുപെട്ട സത്യസന്ധന്‍ സ്വന്തം വ്യഥയില്‍
വിലപിച്ചു; വഞ്ചനയുടെ ദന്തഗോപുരങ്ങളില്‍ ഇരുന്നവരത്
കണ്ടില്ലെന്നു നടിച്ചു; അപ്പോള്‍ പക്ഷെ ഒരു കൊടുങ്ങാട്റ്റ്
രൂപപ്പെടുന്നുണ്ടായിരുന്നു; പിന്നെ എന്ത് നടന്നെന് ആര്‍ക്കും അറിയില്ല!

Wednesday, June 9, 2010

kadal ente kanniloode.

ഈ മതിലിനപ്പുറം കടലാണ്. എന്നിട്ടും കടല് കാണാന്‍ പോകല്‍ ഒരു മഹാ സംഭവം തന്നെ. കമ്പ്യൂട്ടറില്‍ പണി ചെയ്തു മടുക്കുമ്പോള്‍ ഒരു ആശ്വാസത്തിനായി പോകുന്നതാണ്. അന്ന് കോള് കൊണ്ടിരുന്നു. വീശിയടിക്കുന്ന കാറ്റ്. ഇളകിമറിയുന്ന കടല്‍. തിരകളെ പിടിച്ചു വലിച്ചെന്ന വണ്ണം കൊണ്ടുവരുന്നു കാറ്റ്. കടലിനു കറുത്ത നിറം തോന്നിച്ചു. കാറ്റിന്റെ ശക്തിയിലാവാം തിരക്കുള്ളില്‍ മണലും കലര്‍ന്നിട്ടുണ്ടെന്ന് എന്നെനിക്കു തോന്നി. തിര കണ്ടിരിക്കാനെന്തു രസം. ഒരു തിര കഴിഞ്ഞു മറ്റൊന്ന്‍. അത് കഴിഞ്ഞു  വേറൊന്ന്. ഈ കടലൊരു മഹാ സംഭവം തന്നെ!കാണും തോറും കൊതിപ്പിച്ചു കൊണ്ടേയിരിക്കും കടല്‍. എന്നാലും കടലേ എനിക്ക് നിന്നെ ഭയമാണ്. കുഞ്ഞിലെ ഏതോ ചലച്ചിത്രത്തില്‍ കണ്ടു പേടിച്ചതിനലായിരിക്കാം കടലില്‍ മുങ്ങിപ്പോകുന്ന രക്ഷപെടാനൊരു തുരുത്തും ഇല്ലാതെ വരുന്ന ഒരവസ്ഥ ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നുണ്ട്. ചുറ്റും വെള്ളം മാത്രം... അത് വിചാരിക്കുന്നത് പോലും ഉള്‍ക്കിടിലം ഉണ്ടാക്കും. എന്നാലും കടല് കാനുന്നതിനൊരു കുഴപ്പവും ഇല്ല. :) ഞാന്‍ കരയില്‍ ആണല്ലോ നില്‍ക്കുന്നത്! കരയില്ലായിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്തേനെ!സുര്യനസ്തമിച്ചു കഴിഞ്ഞുള്ള കടല്‍ എല്ലാത്തിനും സാക്ഷിയായി ചാര നിറത്തില്‍ ഏതോ ഒരു പുരാതന കാലത്തെ ഓര്‍മിപ്പിക്കും വിധത്തില്‍ കിടക്കും. അപ്പോള്‍, പണ്ട്  പണ്ട്  നിര്‍ത്താതെ പെയ്ത മീധേയ്ന്‍ മഴയും, കടലില്‍ ആദ്യമായി രുപപെട്ട സെല്ലിനെയും ഒക്കെ കുറിച്ച് ഓര്മ വരും. അതിനൊപ്പം സുര്യന്റെ തിളച്ചു മറിയുന്ന അവസ്ഥയും വിഭാവനം ചെയ്യും. തീരതിട്ട കല്ലുകളില്‍ തട്ടി ചിതറുന്ന തിരകള്‍ ഉള്ളപ്പോള്‍ നല്ല രസമാണ് കടല് കാണാന്‍. വെള്ളം ഒന്നോടെ വന്നു ഒരു ചതുര സ്ലാബിനു മുകളിലൂടെ പോകുന്നതും എന്നിട്ട് മേശ വിരി പോലെ താഴേക്കൊഴുകി വീഴുന്നതും, ഹായ് എന്ത് രസമാണ് കാണാന്‍. അങ്ങനെ കടല് കണ്ടു കണ്ടു മതി വരാതെ നില്‍ക്കുമ്പോള്‍ ഒരുപാട് സമയം കഴിഞ്ഞു പോയതായി മനസ്സിലാക്കി തിരുച്ചു പോകാനോരുങ്ങുംപോഴും കൊതി തീരില്ല കടല് കണ്ട്. ഞാനാണ് ശക്തിശാലി എന്ന് കടല്‍ അതിന്റെ ഓരോ ഭാവങ്ങളിലൂടെയും കാണിച്ചു തരും. കടല്‍... ഉപംയില്ലതൊരു പ്രതിഭാസം!

Saturday, April 24, 2010

ചില പ്രണയചിന്തകള്‍

പ്രണയം തളിര്‍ത്തു പോയ വര്‍ഷം
നീയാം കുളിര്‍മഴയില്‍ നനഞ്ഞു നനഞ്ഞു...
*******************************
ഒറ്റക്കാക്കി പോയതെവിടെ നീയെന്‍ പ്രിയനേ?
പിടയുന്നിതെന്‍ പ്രാണനും ഹൃദയവും
വിരഹത്തില്‍ വിങ്ങി വിങ്ങിക്കരഞ്ഞു
കലങ്ങിയ മിഴികളില്‍ നിന്‍ രൂപം മാത്രം...
********************************
നാണത്താല്‍ തുടുത്ത കവിളില്‍ ചുടുകണ്ണീര്‍
വീണു നനഞ്ഞടുത്ത നിമിഷം, നിന്നോര്‍മയില്‍
മുങ്ങിത്തളരവേ, ചിരിയും കരചിലുമൊരുമിചു
വന്നു, പ്രണയമോ ഇത് ഭ്രാന്തോ?

പ്രണയത്തടവ്

എന്റെ പ്രണയത്തടവുകാരാ, ഈ തടവറയിലേക്ക് സ്വാഗതം!
നിന്റെ പാരതന്ത്ര്യത്തിലാനന്ദിച്ചു നീയെനിക്കെന്നും
സ്വന്തമെന്നഹങ്കരിക്കുമ്പോള്‍, അറിഞ്ഞില്ല ഞാന്‍,
ചിറകുവിരിച്ചു പറന്നു പോകാനുള്ള നിന്റെയാഗ്രഹം.
ആ നീലാകാശചെരുവില്‍ മറ്റൊരിനക്കിളിയുണ്ടെന്നു
ചൊല്ലി നീയെന്നെക്കരയിച്ചു.
തുറന്നു ഞാനെന്‍ പ്രണയത്തിന്‍ കാരാഗൃഹം
വര്‍ണ്ണ ചിറകു  വിരിച്ചു പറക്കാന്‍ നീയോരുങ്ങവേ
എന്‍ മിഴിയിലടര്‍ന്നോരശ്രുകണത്തിന്‍ കാന്തിയില്‍
തിളങ്ങിയ നിന്‍ മുഖം മറക്കുവതെങ്ങിനെ ഞാന്‍?
ഞാനെന്നും നിന്‍ പ്രണയത്തടവുകാരിയല്ലയോ!

Sunday, March 7, 2010

നൂല്‍പ്പാലം

സ്വപ്നത്തിനും സത്യതിനുമിടയ്ക്കുള്ള നൂല്‍പ്പാലത്തില്‍ക്കൂടി
നടക്കവേ, സ്വയം മറന്നുപോയ്‌ ഞാന്നെന്നെത്തന്നെ.
സ്വപ്നം മുറിഞ്ഞു ഞെട്ടി ഉണരവെ ചുടു കണ്ണീര്‍ക്കണമൊന്നുമ്മ
വച്ചു കവിളില്‍ നിന്നിറ്റി വീണു ഹൃദയത്തിലെക്കെന്റെ
ഉപബോധത്തിനെ ഉണര്‍ത്താനായി; അറിഞ്ഞു ഞാന്‍
നീ പോയ ശൂന്യതയില്‍ വിങ്ങും മനസ്സിന്റെ നൊമ്പരം സത്യമെന്ന്‍!

Saturday, February 13, 2010

ഗൃഹാതുരത്വം

ഈ മേശയും, ഈ ലൈബ്രറിയും, ഈ ജനാലയില്‍ക്കൂടി
ഞാന്‍ കാണുമീ മരങ്ങളും ആകാശവും ഇവിടുത്തെ വാതില്‍ക്കല്‍
നിന്നാല്‍ വന്നിക്കിളിയാക്കി കലപിലകൂട്ടും കാറ്റും, മറഞ്ഞു
പോകും ഏതോ കാലഖട്ടത്തിലെയ്ക്കെന്റെ യാത്രയിലെന്നാലും,
സുഖമുള്ള ഓര്‍മ്മകള്‍ ആയ് കനവിലും നിനവിലും
സത്യവും മിഥ്യയും ആയ് ഇടകലര്‍ന്നിരിക്കുമെന്നും!

Wednesday, February 10, 2010

നിരാശ

എന്റെ ഹൃദയത്തില്‍ ഇപ്പോള്‍ നിരാശ മാത്രമേ ഉള്ളു.
സ്നേഹിച്ചു തോറ്റുപോയ ഒരാളുടെ നിരാശ.
ആരെയും സ്നേഹിക്കുന്നത് കുറ്റമല്ല.
എന്നാല്‍ സ്നേഹം ഒരു വേദനയായാല്‍ അത് ഒരു കുറ്റം തന്നെ
അവനവനോട് ചെയ്യുന്ന കുറ്റം.
മനസ്സ് കാല ദേശ ഭേദങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ കൊതിക്കവേ
ഒരു ശരീരം മാത്രമായി കാണുവതെന്തേ ആളുകള്‍?
നിന്ദിക്കുന്നവരും,പുജ്ഹ്ചിക്കുന്നവരും, കളിയാക്കുന്നവരും തങ്ങള്‍ മനുഷ്യരല്ല എന്നുണ്ടോ?
അവര്‍ മറ്റുള്ളവരിലും ഒരു പടി അല്ലെങ്കില്‍ പല പടികള്‍ മുകളിലാണോ?
മനുഷ്യരുടെ ലോകം എന്തൊക്കെ പറഞ്ഞാലും ഇത്തിരി ചീത്ത തന്നെയാണു.
സ്നേഹം ഭാവിക്കുന്നവരും, സ്നേഹം വാരിക്കോരി കൊടുക്കുന്നവരും,
സ്നേഹമെന്തെന്നരിയാത്തവരും, സ്നേഹത്തിനെ വെറും ചീത്തയായി വ്യാഖ്യാനിക്കുന്നവരും,
ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന 'സുഹൃത്തുക്കളും', എന്തിനേറെ പറയുന്നു,
സ്നേഹും കൊണ്ട് വേദനിക്കുന്നതും, സ്നേഹത്തിനു വേണ്ടി ദാഹിക്കുന്നതുമായ ഒരു ലോകം.
വെറുതെ സ്നേഹിച്ചു സമയം കളയാം, സ്വന്തം ഹൃദയത്തിനു മുരിവേല്പ്പിക്കം എന്നല്ലാതെ
വേറെ ഒരു ഗുണവുമില്ല.
എങ്കിലും എന്റെ ഹൃദയം ഇപ്പോഴും നീറി നീറി പിടയുന്നുണ്ട്,
ഞാന്‍ ചിരിച്ച, ആ ചെറിയ കാലത്തെ ഓര്‍ത്ത്.