എന്റെ പ്രണയത്തടവുകാരാ, ഈ തടവറയിലേക്ക് സ്വാഗതം!
നിന്റെ പാരതന്ത്ര്യത്തിലാനന്ദിച്ചു നീയെനിക്കെന്നും
സ്വന്തമെന്നഹങ്കരിക്കുമ്പോള്‍, അറിഞ്ഞില്ല ഞാന്‍,
ചിറകുവിരിച്ചു പറന്നു പോകാനുള്ള നിന്റെയാഗ്രഹം.
ആ നീലാകാശചെരുവില്‍ മറ്റൊരിനക്കിളിയുണ്ടെന്നു
ചൊല്ലി നീയെന്നെക്കരയിച്ചു.
തുറന്നു ഞാനെന്‍ പ്രണയത്തിന്‍ കാരാഗൃഹം
വര്‍ണ്ണ ചിറകു വിരിച്ചു പറക്കാന്‍ നീയോരുങ്ങവേ
എന്‍ മിഴിയിലടര്‍ന്നോരശ്രുകണത്തിന്‍ കാന്തിയില്‍
തിളങ്ങിയ നിന്‍ മുഖം മറക്കുവതെങ്ങിനെ ഞാന്‍?
ഞാനെന്നും നിന്‍ പ്രണയത്തടവുകാരിയല്ലയോ!
Saturday, April 24, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment