Friday, July 10, 2009

മഴയുടെ സംഗീതം

മഴയുടെ സംഗീതം ആണെങ്ങും.
ആര്‍ത്തലച്ചു പെയ്യുമ്പോഴും,
ഒന്നു ചാറി പറ്റിക്കുമ്പോഴും,
പിന്നെ തണുപ്പിന്റെ അകമ്പടിയോടെ
വന്നു ദേഹത്ത് വീണു നനക്കുമ്പോഴും
മഴ പാടിക്കൊന്ടെയിരിക്കുന്നു.
പെയ്തു തോരുമ്പോഴും നീര്‍ച്ചാലുകളായി
മരം പെയ്തായി കുട തുമ്പിലെ തുള്ളിയായി
മുറ്റത്തെ കണ്ണാടി വെള്ളമായി മഴ
അതിന്റെ സംഗീതം കേള്‍പ്പിച്ചു കൊണ്ടേയിരിക്കും.

4 comments:

  1. മഴ അതിന്റെ സംഗീതം കേള്‍പ്പിച്ചു കൊണ്ടേയിരിക്കും...
    നല്ല വരികൾ... ആശംസകൾ

    ReplyDelete
  2. മഴയുടെ സംഗീതമില്ലാത്ത
    ഈ ലോകത്ത് എങ്ങനെ ജീ‍വിക്കും...?

    പണ്ടെങ്ങൊ കേട്ട് മറന്ന്,
    മനസ്സിന്റെ കോണിൽ പൊടിപിടിച്ചു കിടക്കുന്ന ആ ഇരമ്പൽ സംഗീതം ഈയിടെയായി തികട്ടി തികട്ടി പുറത്തേക്കു വരുന്നു.

    ReplyDelete