Friday, June 12, 2009

വേദന

ഒരിക്കല്‍ ഒരാളുണ്ടായിരുന്നു;
വേദന അറിയാന്‍ അയാള്‍ക്ക്‌
ഞരമ്പുകള്‍ ഇല്ലായിരുന്നു.
ഒരിക്കല്‍ അയാള്‍ സ്നേഹിച്ചു;
വേദന അറിയാന്‍ ഞരമ്പുകള്‍
"ഇല്ലാത്ത ആളെ ഞാന്‍ സ്നേഹിക്കുക ഇല്ല!"
പെണ്കുട്ടി പറഞ്ഞു.
അന്നയാള്‍ക്ക് വേദനിച്ചു!

No comments:

Post a Comment