Monday, June 1, 2009

അപ്പൂപ്പന്‍ താടി

കാറ്റില്‍ ഒരു അപ്പൂപ്പന്‍താടി പറന്നു വന്നു;
കൂടെ കുറെ ഓര്‍മകളും.
വീടിനടുത്തുള്ള സ്കൂള്‍വളപ്പില്‍ മെത്തപോലെ പരന്ന്,
വീട്ടിലെ ആഞ്ഞിലി ചോട്ടില്‍ പഞ്ഞിക്കെട്ട് പോലെ ഉരുണ്ട്,
ഒക്കെ കിടക്കുമായിരുന്ന അപ്പൂപ്പന്‍ താടികള്‍;
ആരും കാണാതെ കുമ്പിളില്‍ കോരി എടുത്തു
വരാന്‍ എന്ത് രസമായിരുന്നു.
അപ്പൂപ്പന്‍ താടി മീതെ നടന്നു കളിക്കാന്‍,
മുഖത്ത്‌ ഉരുംമാന്‍തലയില്‍ വയ്ക്കാന്‍
കാറ്റത്ത്പറന്നു വരുന്ന അപ്പൂപ്പന്‍ താടി കണ്ടാല്‍
കൈയെത്തി പിടിക്കാന്‍, പിന്നെ പറത്തിവിടാന്‍,
പിറകെ ഓടിപ്പിടിക്കാന്‍, പിന്നെയതിനെ അതിന്റെ പാട്ടിനു വിടാന്‍,
കാറ്റും, ഞാനും, പിന്നെ എന്റെയുള്ളിലെ കുട്ടിയും. :)

1 comment:

  1. "പിന്നെ എന്റെയുള്ളിലെ കുട്ടിയും" cute...

    ReplyDelete