എന്റെ ഏകാന്തത എനിക്കു പ്രിയപ്പെട്ടത് .
എനിക്ക് കൂട്ടായ് ഞാനും എന്റെ ചിന്തകളും...
ഏകാന്ത മടുപ്പിക്കുമായിരിക്കും; പക്ഷെ
എന്റെ ഏകാന്തത എനിക്ക് രസകരം.
ഇഷ്ടപ്പെട്ടതൊക്കെ ചെയ്യാൻ, മനസ്സു
പറയുന്നത് കേള്ക്കാൻ, സ്വപ്‌നങ്ങൾ
കാണാൻ , പുസ്തകം വായിക്കാൻ...
ഒക്കെ എനിക്കെന്റെ ഏകാന്തത വേണം.
എന്റെ മാത്രം സ്വന്തം സമയം,
എനിക്കായ് ഞാൻ ആഗ്രഹിക്കുന്ന
സമയം; ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞ്
ഒറ്റക്ക് നീലാകാശവും നിലാവും ,
കുളിർകാറ്റും, നക്ഷത്രങ്ങളും ആസ്വദിക്കാനുള്ള സമയം...
എന്നെ ഞാനാക്കുന്ന ഏകാന്തതയെത്ര മനോഹരം!
ഞാനും ഇത്തരമൊരു ഏക്കന്തതയിലാണ്. അതെ, ഇതു മനോഹരമായി ഇപ്പോൾ തോന്നുന്നുണ്ട്. കവിത നന്നായിരിക്കുന്നു.
ReplyDeleteആശംസകൾ...
നന്ദി :)
ReplyDelete