Saturday, April 24, 2010

ചില പ്രണയചിന്തകള്‍

പ്രണയം തളിര്‍ത്തു പോയ വര്‍ഷം
നീയാം കുളിര്‍മഴയില്‍ നനഞ്ഞു നനഞ്ഞു...
*******************************
ഒറ്റക്കാക്കി പോയതെവിടെ നീയെന്‍ പ്രിയനേ?
പിടയുന്നിതെന്‍ പ്രാണനും ഹൃദയവും
വിരഹത്തില്‍ വിങ്ങി വിങ്ങിക്കരഞ്ഞു
കലങ്ങിയ മിഴികളില്‍ നിന്‍ രൂപം മാത്രം...
********************************
നാണത്താല്‍ തുടുത്ത കവിളില്‍ ചുടുകണ്ണീര്‍
വീണു നനഞ്ഞടുത്ത നിമിഷം, നിന്നോര്‍മയില്‍
മുങ്ങിത്തളരവേ, ചിരിയും കരചിലുമൊരുമിചു
വന്നു, പ്രണയമോ ഇത് ഭ്രാന്തോ?

പ്രണയത്തടവ്

എന്റെ പ്രണയത്തടവുകാരാ, ഈ തടവറയിലേക്ക് സ്വാഗതം!
നിന്റെ പാരതന്ത്ര്യത്തിലാനന്ദിച്ചു നീയെനിക്കെന്നും
സ്വന്തമെന്നഹങ്കരിക്കുമ്പോള്‍, അറിഞ്ഞില്ല ഞാന്‍,
ചിറകുവിരിച്ചു പറന്നു പോകാനുള്ള നിന്റെയാഗ്രഹം.
ആ നീലാകാശചെരുവില്‍ മറ്റൊരിനക്കിളിയുണ്ടെന്നു
ചൊല്ലി നീയെന്നെക്കരയിച്ചു.
തുറന്നു ഞാനെന്‍ പ്രണയത്തിന്‍ കാരാഗൃഹം
വര്‍ണ്ണ ചിറകു  വിരിച്ചു പറക്കാന്‍ നീയോരുങ്ങവേ
എന്‍ മിഴിയിലടര്‍ന്നോരശ്രുകണത്തിന്‍ കാന്തിയില്‍
തിളങ്ങിയ നിന്‍ മുഖം മറക്കുവതെങ്ങിനെ ഞാന്‍?
ഞാനെന്നും നിന്‍ പ്രണയത്തടവുകാരിയല്ലയോ!