Friday, July 10, 2009

മഴയുടെ സംഗീതം

മഴയുടെ സംഗീതം ആണെങ്ങും.
ആര്‍ത്തലച്ചു പെയ്യുമ്പോഴും,
ഒന്നു ചാറി പറ്റിക്കുമ്പോഴും,
പിന്നെ തണുപ്പിന്റെ അകമ്പടിയോടെ
വന്നു ദേഹത്ത് വീണു നനക്കുമ്പോഴും
മഴ പാടിക്കൊന്ടെയിരിക്കുന്നു.
പെയ്തു തോരുമ്പോഴും നീര്‍ച്ചാലുകളായി
മരം പെയ്തായി കുട തുമ്പിലെ തുള്ളിയായി
മുറ്റത്തെ കണ്ണാടി വെള്ളമായി മഴ
അതിന്റെ സംഗീതം കേള്‍പ്പിച്ചു കൊണ്ടേയിരിക്കും.

പ്രണയം

പ്രണയത്തെ പലരും പലതായി വര്‍ണ്ണിച്ചു.
വര്‍ണ്ണ കോലാഹലങ്ങള്‍ക്കിടയില്‍ തന്നെ
ആരും ശരിയായി മനസ്സിലാക്കാതത്തില്‍
പ്രതിഷേധിച്ച് പ്രണയം ദൂരേക്ക്‌ മറഞ്ഞു പോയി.
ഇപ്പോള്‍ ചിലര്‍ അസ്വസ്ഥരായും,
ചിലര്‍ ശൂന്യാരായും ചിലര്‍ ശാന്തരായും ആണിരിക്കുന്നത്.

Monday, July 6, 2009

ശ്വാസം മുട്ടല്‍

എനിക്ക് നന്നായി ശ്വാസം മുട്ടുന്നുണ്ട്.
നിങ്ങള്‍ എന്റെ ദേഹത്ത്‌ പലയിടത്തായി നിക്ഷേപിച്ച
ചപ്പു ചവറുകള്‍ കാരണം.
പ്ലാസ്റ്റിക്. അതെന്നെ ശ്വസിക്കാന്‍ അനുവദിക്കുന്നില്ല.
ഇനി എത്ര നാള്‍?
അഞ്ഞൂര്ആണ്ടു കഴിയണം.
അപ്പോഴേക്കും ഞാന്‍ മരിച്ചിരിക്കും.
പിന്നെ എനിക്ക് ശ്വാസമേ വേണ്ടാതെ വരും.
എന്റെ ജീവന്‍ പിടയുന്നത് ആരും കാണുന്നില്ലേ?