കൊടിയ വേനല്‍ ആണിവിടെ;
കരിഞ്ഞുണങ്ങിയ ചെടികള്‍,
കരിഞ്ഞ ചേതനകള്‍; വീശുന്നു കാറ്റ് ;
ചൂടാറാത്ത പകലുകളും വിങ്ങുന്ന രാത്രികളും
വേനലിന് സ്വന്തം.....
ദാഹിക്കും ഉയിരും ഒരിറ്റു വെള്ളത്തിനായ് .
വലിച് ഊറ്റും സൂര്യന്‍ ഓരോ കണവും.
എങ്കിലും വേനല്‍ തരും മാമ്പഴക്കാലവും,
വേനല്‍ മഴയിലെ പുതു മണ്ണിന്‍ മണവും,
മുല്ലപ്പൂ മണവും, അവധിക്കാലങ്ങളും.....
എല്ലാം ഓര്‍മയില്‍ മാത്രം......
പുറത്തു വേനാലാണ്; കൊടും വേനല്‍...
Saturday, March 24, 2012
Subscribe to:
Posts (Atom)