വിഷാദച്ഹായ കലര്‍ന്ന മനസ്സുമായി
ഏകാകി ഞാനെന്‍ യാത്ര തുടരുന്നു
കാലിടറി മനം ഇടറി കൂരിരിട്ടട്ടെങ്ങും
പരന്നു പന്തലിച്ഹ വഴിയിലൂടെ
പ്രകാശത്തിന്‍ വഴിയമ്പലങ്ങള്‍ ദൂരെ
മിന്നിതെളിയവേ അവിടെയൊന്നും
പ്രവേശനമില്ലാതെ പിന്നെയും ഇരുട്ടത്ത്
ഒറ്റയ്ക്ക് നടക്കുന്നു ഞാന്‍ വിദൂരതയിലുള്ള
കാണാത്ത അറിയാത്ത ലക്ഷ്യത്തിലേക്ക്...
Friday, July 9, 2010
Tuesday, July 6, 2010
Satyam
സത്യത്തിനെത്ര വയസ്സായി എന്ന് കവി ചോദിച്ചു.
സത്യമെന്നേ മരിച്ചു പോയിരുന്നു എന്ന് കവി മറന്നിരുന്നു.
********************************************
സത്യാന്വേഷണ പരീക്ഷണങ്ങളെ മറന്നു കാലച്ചക്രത്തിരിച്ചിലില്‍
മനുഷ്യന്‍ കപടത്തെ മുറുകെപ്പിടിച്ചു; തെറ്റുകള്‍ ശരികളായ്.
സത്യസന്ധന്‍ അപഹാസ്യനായ്; പിടയുന്ന നെന്ജിനെ താങ്ങി
നിറുത്താന്‍ നന്നേ പാടുപെട്ട സത്യസന്ധന്‍ സ്വന്തം വ്യഥയില്‍
വിലപിച്ചു; വഞ്ചനയുടെ ദന്തഗോപുരങ്ങളില്‍ ഇരുന്നവരത്
കണ്ടില്ലെന്നു നടിച്ചു; അപ്പോള്‍ പക്ഷെ ഒരു കൊടുങ്ങാട്റ്റ്
രൂപപ്പെടുന്നുണ്ടായിരുന്നു; പിന്നെ എന്ത് നടന്നെന് ആര്‍ക്കും അറിയില്ല!

Subscribe to:
Posts (Atom)