Wednesday, June 9, 2010
kadal ente kanniloode.
ഈ മതിലിനപ്പുറം കടലാണ്. എന്നിട്ടും കടല്‍ കാണാന്‍ പോകല്‍ ഒരു മഹാ സംഭവം തന്നെ. കമ്പ്യൂട്ടറില്‍ പണി ചെയ്തു മടുക്കുമ്പോള്‍ ഒരു ആശ്വാസത്തിനായി പോകുന്നതാണ്. അന്ന് കോള്‍ കൊണ്ടിരുന്നു. വീശിയടിക്കുന്ന കാറ്റ്. ഇളകിമറിയുന്ന കടല്‍. തിരകളെ പിടിച്ചു വലിച്ചെന്ന വണ്ണം കൊണ്ടുവരുന്നു കാറ്റ്. കടലിനു കറുത്ത നിറം തോന്നിച്ചു. കാറ്റിന്റെ ശക്തിയിലാവാം തിരക്കുള്ളില്‍ മണലും കലര്‍ന്നിട്ടുണ്ടെന്ന് എന്നെനിക്കു തോന്നി. തിര കണ്ടിരിക്കാനെന്തു രസം. ഒരു തിര കഴിഞ്ഞു മറ്റൊന്ന്. അത് കഴിഞ്ഞു വേറൊന്ന്. ഈ കടലൊരു മഹാ സംഭവം തന്നെ!കാണും തോറും കൊതിപ്പിച്ചു കൊണ്ടേയിരിക്കും കടല്‍. എന്നാലും കടലേ എനിക്ക് നിന്നെ ഭയമാണ്. കുഞ്ഞിലെ ഏതോ ചലച്ചിത്രത്തില്‍ കണ്ടു പേടിച്ചതിനലായിരിക്കാം കടലില്‍ മുങ്ങിപ്പോകുന്ന രക്ഷപെടാനൊരു തുരുത്തും ഇല്ലാതെ വരുന്ന ഒരവസ്ഥ ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നുണ്ട്. ചുറ്റും വെള്ളം മാത്രം... അത് വിചാരിക്കുന്നത് പോലും ഉള്‍ക്കിടിലം ഉണ്ടാക്കും. എന്നാലും കടല്‍ കാനുന്നതിനൊരു കുഴപ്പവും ഇല്ല. :) ഞാന്‍ കരയില്‍ ആണല്ലോ നില്‍ക്കുന്നത്! കരയില്ലായിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്തേനെ!സുര്യനസ്തമിച്ചു കഴിഞ്ഞുള്ള കടല്‍ എല്ലാത്തിനും സാക്ഷിയായി ചാര നിറത്തില്‍ ഏതോ ഒരു പുരാതന കാലത്തെ ഓര്‍മിപ്പിക്കും വിധത്തില്‍ കിടക്കും. അപ്പോള്‍, പണ്ട് പണ്ട് നിര്‍ത്താതെ പെയ്ത മീധേയ്ന് മഴയും, കടലില്‍ ആദ്യമായി രുപപെട്ട സെല്ലിനെയും ഒക്കെ കുറിച്ച് ഓര്മ വരും. അതിനൊപ്പം സുര്യന്റെ തിളച്ചു മറിയുന്ന അവസ്ഥയും വിഭാവനം ചെയ്യും. തീരതിട്ട കല്ലുകളില്‍ തട്ടി ചിതറുന്ന തിരകള്‍ ഉള്ളപ്പോള്‍ നല്ല രസമാണ് കടല്‍ കാണാന്‍. വെള്ളം ഒന്നോടെ വന്നു ഒരു ചതുര സ്ലാബിനു മുകളിലൂടെ പോകുന്നതും എന്നിട്ട് മേശ വിരി പോലെ താഴേക്കൊഴുകി വീഴുന്നതും, ഹായ് എന്ത് രസമാണ് കാണാന്‍. അങ്ങനെ കടല്‍ കണ്ടു കണ്ടു മതി വരാതെ നില്ക്കുമ്പോള് ഒരുപാട് സമയം കഴിഞ്ഞു പോയതായി മനസ്സിലാക്കി തിരുച്ചു പോകാനോരുങ്ങുംപോഴും കൊതി തീരില്ല കടല്‍ കണ്ട്. ഞാനാണ് ശക്തിശാലി എന്ന് കടല്‍ അതിന്റെ ഓരോ ഭാവങ്ങളിലൂടെയും കാണിച്ചു തരും. കടല്‍... ഉപംയില്ലതൊരു പ്രതിഭാസം!
Subscribe to:
Posts (Atom)